സ്വത്വപ്രതിസന്ധിയും തട്ടിയെടുക്കപ്പെട്ട തലമുറയും
ജീവിതത്തിലുണ്ടായ സ്വത്വപ്രതിസന്ധിയാണ് എറിക് എറിക്സനെപ്പോലും ഇതെക്കുറിച്ച് പഠനം നടത്താൻ പ്രേരിപ്പിച്ചത്. താൻ പിതാവെന്ന് ധരിച്ചിരുന്നയാൾ തന്റെ വളർത്തച്ഛൻ മാത്രമാണെന്ന് 12ാം വയസ്സിലാണ് എറിക്സൺ അറിയുന്നത്. ഇത് എറിക്സണിൽ സ്വത്വപ്രതിസന്ധിയുണ്ടാക്കി. ഏറെക്കാലത്തിന് ശേഷം എറിക് ഹോംബർഗർ എന്ന പഴയ പേര് മാറ്റിയാണ് എറിക് എറിക്സൺ എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് നിരവധി പേർ സ്വത്വപ്രതിസന്ധി അനുഭവിച്ചിരുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

1800-1970കളിലായി ആസ്ത്രേലിയൻ സർക്കാർ രാജ്യത്തെ ആദിമനിവാസികളായ കുട്ടികൾക്കായി ഒരു പദ്ധതി തയ്യാറാക്കി. അവരെ വീടുകളിൽ നിന്നും സംസ്കാരത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ച് പാശ്ചാത്യരീതിയിലുള്ള വിദ്യാഭ്യാസവും ജീവിതരീതിയും പകർന്നു നൽകുന്നതാണ് പദ്ധതി. കുട്ടികളെ പൊലിസും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് മാതാപിതാക്കളുടെ കയ്യിൽ നിന്നും സ്കൂളികളിലേക്കുള്ള വഴിയിൽ നിന്നും കൂട്ടത്തോടെ പിടിച്ചു കൊണ്ടുപോയി. ഇവരെ 480 പ്രത്യേക സ്ഥാപനങ്ങളിലാക്കി. അവർക്ക് മാതാപിതാക്കളുമായി സംസാരിക്കാൻ അവസരമുണ്ടായിരുന്നില്ല. സ്വന്തം ഭാഷ സംസാരിക്കാനോ സ്വന്തം സംസ്കാരമനുസരിച്ച് ജീവിക്കാനോ അനുമതിയുണ്ടായിരുന്നില്ല. ഈ തലമുറയാണ് സ്റ്റോളൻ ജനറേഷൻ എന്ന പേരിലറിയപ്പെടുന്നത്. എന്നാൽ ഇത് ഉദ്ദേശിച്ച ഫലമല്ല ഉണ്ടാക്കിയത്. അതോടെ സർക്കാറിന് ഈ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.
സ്റ്റോളൻ ജനറേഷനിൽ ഒരു വിഭാഗം ഗോത്ര നൻമകളെല്ലാം നഷ്ടപ്പെട്ട് ക്രിമിനലുകളായി മാറിയെന്നതായിരുന്നു ഇതിലെ വലിയ ദുര്യോഗം. 75 ശതമാനം പേരും മാനസിക രോഗികളായി. ഡിപ്രഷൻ, ഉത്കണ്ഠ, മദ്യാസക്തി, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാപ്രവണത എന്നിവ ഇവരിൽ പ്രതീക്ഷിക്കാൻ സാധിക്കുന്നതിലും കൂടുതലായിരുന്നു. ഇവർ സ്വന്തം സമൂഹത്തിലേക്കും സംസ്കാരത്തിലേക്കും തിരിച്ചെത്തിയെങ്കിലും സുഗമമായിരുന്നില്ല തുടർന്നുള്ള ജീവിതം. അവർക്ക് സാമൂഹികമായി നല്ലരീതിയിൽ കൂടിച്ചേരാനോ നല്ലൊരു രക്ഷിതാവാകാനോ ഭർത്താവാകാനോ സാധിച്ചില്ല. പ്രശ്നങ്ങൾ ഇവരിൽ മാത്രം നിന്നില്ല, അത് തുടർ തലമുറയിലേക്കും പകർന്നു. ഇവരിലെ നിലവിലുള്ള തലമുറയിലും മാനസിക, സാമൂഹിക പ്രശ്നങ്ങൾ കൂടുതലാണ്. ഐഡന്റിറ്റി ക്രൈസിസാ (സ്വത്വപ്രതിസന്ധി)ണ് ഇവരിലെ സാമൂഹിക മാനസിക പ്രശ്നങ്ങൾക്കുണ്ടായ പ്രധാന കാരണമെന്നാണ് പഠനങ്ങൾ പറയുന്നത്.
സ്വത്വപ്രതിസന്ധിയെക്കുറിച്ച് ലോകത്തെ ആധികാരിക പഠനങ്ങളിലൊന്നാണ് എറിക് എറിക്സനെന്ന ജർമൻ അമേരിക്കൻ മനശ്ശാസ്ത്രജ്ഞന്റേത്. കൗമാരക്കാലത്ത് ഓരോ മനുഷ്യരെയും സ്വത്വപ്രതിസന്ധി ബാധിക്കുമെന്നാണ് എറിക് എറിക്സൻ പറയുന്നത്. ഇത് ഓരോരുത്തരും എങ്ങനെ പരിഹരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും വികസിക്കുന്നത്. കൗമാരക്കാലത്ത് മാത്രമല്ല ജീവിതത്തിലെ ഏതൊരു ഘട്ടത്തിലും സ്വത്വപ്രതിസന്ധി അനുഭവിക്കാമെന്ന് ആധുനികകാലത്ത് ഇതേക്കുറിച്ച് പഠനം നടത്തിയ അമേരിക്കൻ മനശ്ശാസ്ത്രജ്ഞൻ ജയിംസ് മാർഷ്യ പറയുന്നുണ്ട്. തൊഴിൽ നഷ്ടപ്പെടുക, വിവാഹമോചനം നേടേണ്ടി വരിക, ഒരിടത്ത് നിന്ന് മറ്റൊരിടേത്ത് താമസം മാറ്റേണ്ടി വരിക പോലുള്ള ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലെല്ലാം ഞാനെന്തെന്ന ചോദ്യം ഒരോ വ്യക്തിയുടെ ഉള്ളിലും ഉയരും.
ജീവിതത്തിലുണ്ടായ സ്വത്വപ്രതിസന്ധിയാണ് എറിക് എറിക്സനെപ്പോലും ഇതെക്കുറിച്ച് പഠനം നടത്താൻ പ്രേരിപ്പിച്ചത്. താൻ പിതാവെന്ന് ധരിച്ചിരുന്നയാൾ തന്റെ വളർത്തച്ഛൻ മാത്രമാണെന്ന് 12ാം വയസ്സിലാണ് എറിക്സൺ അറിയുന്നത്. ഇത് എറിക്സണിൽ സ്വത്വപ്രതിസന്ധിയുണ്ടാക്കി. ഏറെക്കാലത്തിന് ശേഷം എറിക് ഹോംബർഗർ എന്ന പഴയ പേര് മാറ്റിയാണ് എറിക് എറിക്സൺ എന്ന പേര് അദ്ദേഹം സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് നിരവധി പേർ സ്വത്വപ്രതിസന്ധി അനുഭവിച്ചിരുന്നുവെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് കാലത്തെ ഒറ്റപ്പെടലുകളും തൊഴിൽനഷ്ടവും സാമൂഹിക ബന്ധങ്ങളിലുണ്ടായ മാറ്റങ്ങളും പലരെയും സ്വത്വപ്രതിസന്ധിയിലേക്ക് തള്ളി വിട്ടിട്ടുണ്ട്. അത് മാനസിക പ്രശ്നങ്ങളും ആത്മഹത്യകളും കൂടാൻ വരെ കാരണമായി. സ്വന്തം സാംസ്കാരിക പരിസരത്തിനപ്പുറത്ത് ജീവിക്കേണ്ടി വരുന്ന വിദ്യാർഥികളിലും നാടുവിട്ട് തൊഴിൽ തേടിപ്പോകുന്നവരിലും ആത്മഹത്യ പ്രവണതയും മറ്റു മാനസിക പ്രശ്നങ്ങളും കൂടുന്നതിൽ സ്വത്വപ്രതിസന്ധിക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങളുണ്ട്.
ഇത്തരക്കാരിൽ അക്കാദമിക ജീവിത സംതൃപ്തി കുറവാണെന്നും അക്കാദമിക് ഡ്രോപ്പൗട്ട് നിരക്ക് കൂടുതലാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ബോർഡിങ് സ്കൂൾ സിൻഡ്രോമെന്ന മാനസികാവസ്ഥയാണ് ഇതിനോട് ചേർത്തു വായിക്കാവുന്ന മറ്റൊന്ന്. ബോർഡിങ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഉത്കണ്ഠ, ആശയവിനിമയത്തിലെ പ്രശ്നങ്ങൾ, വ്യക്തിബന്ധങ്ങൾ നിലനിർത്തുന്നതിലുള്ള പ്രശ്നങ്ങൾ എന്നിവ കണ്ടുവരുന്നതായാണ് ബോർഡിങ് സ്കൂൾ സിൻഡ്രോമെന്ന മാനസികാവസ്ഥയുടെ ഉപജ്ഞാതാവ് ജോയ് സ്കാവറിൻ എന്ന മനശ്ശാസ്ത്രജ്ഞ പറയുന്നത്. കുടുംബത്തിൽ നിന്ന് പറിച്ചു മാറ്റപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് വലിയ തോതിലുള്ള സ്വത്വ പ്രശ്നങ്ങളുണ്ടാകുകയും ഇത് മാനസിക പ്രശ്നങ്ങളായി വികസിക്കുകയും ചെയ്യും.
ആരോഗ്യകരമായി വികസിച്ച സ്വത്വമാണ് ഓരോ മനുഷ്യന്റെയും സാമൂഹിക, മാനസിക വളർച്ചയുടെ അടിസ്ഥാനം. ആരോഗ്യകരമായ സ്വത്വം രൂപപ്പെടുത്തുന്നതിൽ ജീവിത സാഹചര്യങ്ങൾക്കും പങ്കുണ്ട്. ചിന്തിക്കാനും സ്വത്വത്തെ കണ്ടെത്താനുള്ള സ്വാതന്ത്ര്യമുള്ള സമൂഹവും കുടുംബവ്യവസ്ഥയും ഇതിന് അനിവാര്യമാണ്. സമൂഹത്തിൽ ഞാനാരാണെന്ന ബോധം വികസിക്കണമെങ്കിൽ ആരോഗ്യകരമായ സ്വത്വത വികസിക്കണം. എങ്കിൽ മാത്രമേ ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ കഴിയൂ. ഭക്ഷണവും വെള്ളവും നമുക്ക് എത്രത്തോളം ഒഴിവാക്കാനാവാത്തതാണോ അതുപോലെ പ്രധാനമാണ് സാമൂഹിക ബന്ധങ്ങളും. എറിക് എറിക്സന്റെ ഭാഷയിൽ പറഞ്ഞാൽ തികവുള്ളൊരു സ്വത്വബോധമില്ലാത്തവർക്ക് നിറയെ മനുഷ്യർക്കിടയിലും സ്വന്തം ജീവിതത്തെ അനുഭവിക്കാൻ കഴിയില്ല.