നന്മയുടെ മനശാസ്ത്രം
ഒരിക്കൽ തൻ്റെ മകൾക്കൊപ്പം പൂന്തോട്ടത്തിലെ കള പറിക്കുകയായിരുന്ന സെലിഗ്മാനോട് അഞ്ച് വയസ്സ്കാരിയായ മകൾ പറഞ്ഞു: "എനിക്ക് വാശി കുറക്കാമെങ്കിൽ അച്ഛന് മുഷിച്ചിലും കുറയ്ക്കാം." മനശാസ്ത്രത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ ഒരു വെളിപാട് പോലെയെത്തിയത് ഈ അനുഭവമായിരുന്നുവെന്ന് പിൽക്കാലത്ത് സെലിഗ്മാൻ പറഞ്ഞിരുന്നു.

ഒരു മനുഷ്യൻ എന്നത് കൊണ്ട് നമ്മളെന്താണ് ഉദ്ദേശിക്കുന്നത്? കാമവും ക്രോധവും കടിച്ചമർത്തി വരുംവരായ്കകളുടെ ഇടുങ്ങിയ വഴികളിലൂടെ ഭൂതകാലം തെളിച്ച ഭാവിയിലൂടെ മാത്രം നടക്കാൻ വിധിക്കപ്പെട്ട അടിമകൾ മാത്രമാണോ നമ്മൾ? അതോ കമ്പ്യൂട്ടറുകൾ പോലെ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് സാഹചര്യങ്ങളുടെയും സമൂഹത്തിൻ്റെയും സ്വാധീനത്തിൽ യാന്ത്രികമായി ചലിക്കുന്ന കളിപ്പാവകൾ മാത്രമാണോ നമ്മൾ? ഈ ചോദ്യങ്ങളുടെ മറുപുറം അന്വേഷിക്കുകയാണ് പോസിറ്റീവ് സൈക്കോളജി. പ്രതികൂല സാഹചര്യങ്ങളിലും ബോധപൂർവ്വം പ്രവർത്തിക്കാനും ഉത്തരവാദിത്തമെടുക്കാനും മനുഷ്യർക്ക് കഴിയുന്നതെങ്ങനെയാണ്? ഏറ്റവുമധികം ക്രൂരതകളിലൂടെ കടന്ന് പോയൊരാൾക്ക് നന്മയിലും മനുഷ്യത്വത്തിലും വിശ്വസിക്കാൻ കഴിയുന്നത് എങ്ങനെയാണ്? തകർന്ന്പോയ ഒരാൾക്ക് വീണ്ടും സ്വപ്നം കാണാൻ കഴിയുന്നതെങ്ങനെയാണ്? പരിമിതികൾക്കപ്പുറത്തുള്ള മനുഷ്യൻ്റെ സാധ്യതകളാണ് പോസിറ്റീവ് സൈക്കോളജിയിൽ പ്രധാനം. രോഗമില്ലാത്ത അവസ്ഥ എന്നതിലുപരി ആരോഗ്യമുള്ള, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ക്ഷമിക്കാനും ജീവിതത്തിൽ അർത്ഥബോധവും സമാധാനവും സന്തോഷവുമൊക്കെയറിയാനും കഴിവുള്ള മനുഷ്യ മനസ്സിനെയാണ് പോസിറ്റീവ് സൈക്കോളജി പഠിക്കാൻ ഉദ്ദേശിക്കുന്നത്.
തുടക്കം
മനുഷ്യൻ്റെ ഉന്നമനവും നന്മയും കാലാകാലങ്ങളായി ചിന്തകരുടെയും സാമൂഹ്യശാസ്ത്രഞ്ജരുടെയും തല്പരവിഷയങ്ങളായിരുന്നു. മനുഷ്യചരിത്രത്തിൽ പോസിറ്റീവ് സൈക്കോളജിയുടെ നിലപാടുകൾ പ്രത്യക്ഷത്തിൽ കാണാനാവുന്ന നിരവധി അവസരങ്ങളുണ്ടായിരുന്നു എങ്കിലും മന:ശാസ്ത്രത്തിൻ്റെ ചരിത്രത്തിൽ ഇതേ കുറിച്ചുള്ള ചർച്ചകൾ ഇരുപതാം നൂറ്റാണ്ടിൻ്റെ പകുതിയോടെയാണ് സജീവമായത്. പാശ്ചാത്യ ലോകത്ത് മിഡീവൽ കാലഘട്ടത്തിനു ശേഷം നവോത്ഥാന കാലത്ത് 'മനുഷ്യൻ' ഉയിർത്തെഴുന്നേറ്റത് പോലെ ഇരുപതാം നൂറ്റാണ്ടിൽ രണ്ട് ലോകയുദ്ധങ്ങൾക്ക് ശേഷം ഹ്യുമനിസവും അസ്ഥിത്വവാദവും പരിമിതപ്പെട്ടതെന്ന് വിലയിരുത്തപ്പെട്ട മനുഷ്യൻ്റെ സ്വതന്ത്ര സാദ്ധ്യതകളിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. എന്നാൽ ഹ്യുമനിസത്തിലും അസ്ഥിത്വവാദത്തിലും ആശയങ്ങൾ ശാസ്ത്രീയമായി പഠിക്കാനും തെളിയിക്കപ്പെടാനുമുള്ള ശ്രമങ്ങൾ കാര്യമായുണ്ടായിരുന്നില്ല. ഈ ചിന്താഗതികൾ കമ്പരറ്റീവ് സൈക്കോളജിയിലെ (Comparative Psychology- മൃഗങ്ങളുടെ സ്വഭാവ / പെരുമാറ്റ രീതികൾ പഠിക്കുന്ന മനശ്ശാസ്ത്ര ശാഖ) കണ്ടെത്തലുകൾ മനുഷ്യരിലേക്ക് സാമാന്യവത്കരിക്കുന്നതിനും എതിരായിരുന്നു. മനുഷ്യൻ മറ്റ് ജീവികളെക്കാൾ വ്യത്യാസമുള്ളതും ഉയരെയുള്ളതുമാണെന്ന നവോത്ഥാന ചിന്താഗതിയുടെ മാറ്റൊലിയായിരുന്നു ഇവിടെയും കാരണം. കോപ്പർനിക്കസും ഡാർവിനും ഫ്രോയ്ഡും നവോത്ഥാനത്തിൻ്റെ ഈ ആശയങ്ങളെ ചോദ്യം ചെയ്ത പോലെ ഇരുപതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ നിർമിതബുദ്ധിയും ന്യൂറോസയൻസും പോസ്റ്റ്ഹ്യുമനിസവുമൊക്കെ ഇത്തരം മനുഷ്യകേന്ദ്രീകൃത ചിന്താഗതികളെ വെല്ലുവിളിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മാർട്ടിൻ സെലിഗ്മാൻ ഉൾപ്പെടുന്ന ഒരു വിഭാഗം മനഃശാസ്ത്രജ്ഞർ മനുഷ്യമനസ്സിൻ്റെയും ജീവിതത്തിൻ്റെയും നല്ല വശങ്ങൾ ശാസ്ത്രീയമായ പഠനത്തിന് വിധേയമായിട്ടില്ല എന്ന വസ്തുത ശ്രദ്ധിക്കുന്നത്. നായ്ക്കളിൽ നടത്തിയ പരീക്ഷണങ്ങളിലൂടെ ലേൺട് ഹെൽപ്ലെസ്നസ് (Learned helplessness) അഥവാ പഠിച്ചെടുത്ത നിസ്സഹായത എന്ന ആശയം മുന്നോട്ട് വച്ച സെലിഗ്മാൻ ഇതിന് വിഷാദമുൾപ്പടെയുള്ള മാനസികപ്രശ്നങ്ങളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കി. എന്നാൽ വിഷാദത്തെയാസ്പദമാക്കി നടത്തിയ ഗവേഷണങ്ങളിൽ നിന്ന് സെലിഗ്മാന് മാറി ചിന്തിക്കാൻ പ്രേരണയായത് തൻ്റെ ജീവിതത്തിലെ ഒരു രസകരമായ സംഭവമാണ്. ഒരിക്കൽ തൻ്റെ മകൾക്കൊപ്പം പൂന്തോട്ടത്തിലെ കള പറിക്കുകയായിരുന്ന സെലിഗ്മാനോട് അഞ്ച് വയസ്സ്കാരിയായ മകൾ പറഞ്ഞു: "എനിക്ക് വാശി കുറക്കാമെങ്കിൽ അച്ഛന് മുഷിച്ചിലും കുറയ്ക്കാം." മനശാസ്ത്രത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാൻ ഒരു വെളിപാട് പോലെയെത്തിയത് ഈ അനുഭവമായിരുന്നുവെന്ന് പിൽക്കാലത്ത് സെലിഗ്മാൻ പറഞ്ഞിരുന്നു. 1998-ൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ്റെ പ്രസിഡണ്ടായി സ്ഥാനമേറ്റപ്പോൾ സെലിഗ്മാൻ പോസിറ്റീവ് സൈക്കോളജി പ്രധാന പ്രമേയമായി സ്വീകരിച്ച് കൊണ്ട് ഇതിന് ഔപചാരികമായി ഒരു തുടക്കം കുറിക്കുകയും ചെയ്തു. ഇതേ തുടർന്ന് മിഹാലി ചിക്ക്സെൻ്റ്മിഹൽയിയും ഡൈനറും പീറ്റർസണും ഉൾപ്പടെയുള്ള പ്രമുഖരടങ്ങുന്ന ഒരു സംഘം മെക്സിക്കോയിൽ വച്ച് പോസിറ്റീവ് സൈക്കോളജി സ്റ്റീറിങ്ങ് കമ്മിറ്റി രൂപികരിക്കുകയുണ്ടായി. ഇന്ന് പെൻസിൽവാനിയ യൂണിവർസിറ്റിയിലെ പോസിറ്റീവ് സെെക്കോളജി സെന്ററിൻ്റെ കരട് രൂപമായിരുന്നു ഇത്. 2000-ൽ അമേരിക്കൻ സൈക്കോളജിസ്റ്റ് ജേണലിൻ്റെ പ്രത്യേക പതിപ്പ് പോസിറ്റീവ് സൈക്കോളജിയെ കുറിച്ചായിരുന്നു. 2006-ൽ ദി ജേണൽ ഫോർ പോസിറ്റീവ് സൈക്കോളജി എന്ന പേരിൽ ആദ്യത്തെ പോസിറ്റീവ് സൈക്കോളജി ജേണലും പ്രസിദ്ധീകരിച്ചു. ഇന്ന് ആഗോളത്തലത്തിൽ അതിവേഗം വളരുന്ന, ഒരുപാട് സാധ്യതകളുള്ള ഒരു മനശാസ്ത്രശാഖയായി പോസിറ്റീവ് സൈക്കോളജി വളരുകയാണ്.
ലക്ഷ്യങ്ങൾ
മനസ്സിൻ്റെ പോസിറ്റീവ് വശങ്ങളെ പരിപോഷിപ്പിക്കുന്ന മൂന്ന് കാര്യങ്ങളാണ് പോസിറ്റീവായ അനുഭവങ്ങളും, വ്യക്തിയുടെ പോസിറ്റീവായ സ്വഭാവഗുണങ്ങളും പോസിറ്റീവായ സ്ഥാപനങ്ങളുമാണ്. പോസിറ്റീവ് സൈക്കോളജിയിലെ മൂന്ന് നെടുന്തൂണുകളെന്നാണ് ഇവ അറിയപ്പെടുന്നത്. മാനസികാരോഗ്യ പ്രവർത്തനങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം ജനങ്ങളുടെ ക്ഷേമമാണ്. പോസിറ്റീവ് സൈക്കോളജിയുടെ ലക്ഷ്യങ്ങളും ഇതിനോട് ചേർന്ന് പോകുന്നു എന്നത് കൊണ്ട് തന്നെ കേവലം മനശാസ്ത്രത്തിൻ്റെ ഒരു ഉപവിഭാഗമായി മാറാനല്ല പോസിറ്റീവ് സൈക്കോളജി ലക്ഷ്യം വയ്ക്കുന്നത്. മറിച്ച് മുഖ്യധാര മനശാസ്ത്രത്തിൻ്റെ മനുഷ്യനെ കുറിച്ചുള്ള കാഴ്ച്ചപാടുകളെ കൂടുതൽ സന്തുലിതമാക്കാനും അത് വഴി മുഴുവൻ മനശാസ്ത്ര മേഖലയേയും മെച്ചപ്പെടുത്തിയെടുക്കുക എന്നതുമാണ് പോസിറ്റീവ് സൈക്കോളജി ലക്ഷ്യം വയ്ക്കുന്നത്.
നാഴികക്കല്ലുകൾ
ഒരു നൂറ്റാണ്ടിനപ്പുറം മനുഷ്യമനസ്സിൻ്റെ നെഗറ്റീവായ വശങ്ങളെ കുറിച്ച് മാത്രം വിശദമായി പഠിക്കാൻ ശ്രമിച്ച ഒരു ചരിത്രമാണ് മനശാസ്ത്രത്തിൻ്റേത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ഒടുവിൽ പോസിറ്റീവ് സൈക്കോളജിയുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ പുറത്ത് വരാൻ തുടങ്ങി. പ്രതിസന്ധികളിൽ തളർന്ന് വീഴാതെ എഴുന്നേൽക്കാനുള്ള കഴിവിനെ സൈക്കോളജിയിൽ റിസിലിയൻസ് (Resilience) എന്ന് പറയുന്നു. 1970കൾ മുതൽക്കേ ഈ വിഷയം ഗവേഷക ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും പോസിറ്റീവ് സൈക്കോളജിയുടെ വളർച്ചയോടെ ഈ വിഷയത്തിലുള്ള പഠനങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി. മാനസികസൗഖ്യത്തെ കുറിച്ചുള്ള കരോൾ റിഫിൻ്റെ പഠനങ്ങൾ മാനസികാസ്വാസ്ഥ്യങ്ങളിൽ നിന്ന് ആരോഗ്യമുള്ള മനസ്സിൻ്റെ ക്ഷേമത്തിലേക്ക് മനശാസ്ത്രലോകത്തിൻ്റെ ശ്രദ്ധ തിരിച്ചു.(Carol Ryff - Psychological well being, 1989). മാത്യൂ മക്യുള്ളോയുടെയും ഇവ്രറ്റ് വർത്തിങ്ടണിൻ്റെയും പഠനങ്ങൾ തെറ്റുകൾ പൊറുക്കാനുള്ള മനുഷ്യൻ്റെ കഴിവിനെ കുറിച്ചായിരുന്നു. (Matthew McCullough, Everett Worthington- Forgiveness). അന്ന് വരെ മതങ്ങൾ മാത്രം ചർച്ച ചെയ്തിരുന്ന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ക്ഷമ എന്ന വിഷയം മുഖ്യധാര മനശാസ്ത്രത്തിലേക്ക് കൊണ്ട് വരാൻ പോസിറ്റീവ് സൈക്കോളജിക്കായി.
മിഹായി ചിക്ക്സെൻ്റ്മിഹായിയുടെ ഫ്ലോ എന്ന ആശയവും പോസിറ്റീവ് സൈക്കോളജിയുടെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. അനുയോജ്യമായ ഉണർവ്വോടെയും അർപ്പണബോധത്തോടും ഒരു പ്രവൃത്തിയിലേർപ്പെടുമ്പോൾ സ്വയം മറന്ന് അതിൽ വ്യാപൃതരാകുമ്പോഴാണ് ഫ്ലോ സംഭവിക്കുന്നത്. തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയുമുൾപ്പടെ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടുന്ന എല്ലാ മേഖലകളിലും ഫ്ലോ പുതിയ സാധ്യതകളാണ് തുറന്നിട്ടത്. ബാർബറ ഫ്രെഡ്രിക്സണിൻ്റെ ബ്രോഡൻ ആൻ്റ് ബിൽഡ് സിദ്ധാന്തം (ബാർബറ Fredrickson- Broaden and Build theory) പ്രകാരം പോസിറ്റീവ് വികാരങ്ങൾ നമ്മുടെ ബോധത്തെ വികസിപ്പിക്കുകയും അത് വഴി പിന്നീടുള്ള പ്രതിസന്ധികളെ മെച്ചപ്പെട്ട രീതിയിൽ നമുക്ക് കൈകാര്യം ചെയ്യാനാവുമെന്നുമാണ്. ഇപ്രകാരം മനുഷ്യമനസ്സിൻ്റെ പോസിറ്റീവ് വശങ്ങളെ കൂടി മനസ്സിലാക്കി കൊണ്ട് അതിൻ്റെ പിൻബലത്തോടെ നെഗറ്റീവ് വശങ്ങളെ കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തിലേക്കാണ് പോസിറ്റീവ് സൈക്കോളജി നീങ്ങുന്നത്. എ പി.എയുടെ ഡി എസ് എം (DSM : Diagnostic and Statistical Manual) എന്ന മനോരോഗങ്ങളുടെ വർഗ്ഗീകരണത്തിന് ബദലായെന്ന വണ്ണം പീറ്റർസണും സെലിഗ്മാനും വാല്യൂസ് ഇൻ ആക്ഷൻ ഇൻവെൻ്ററി ഓഫ് സ്ട്രെങ്ത്സ് ( Peterson and Seligman- Values in Action Inventory of Strengths ) എന്ന പേരിൽ ശക്തികളുടെ ഒരു വർഗ്ഗീകരണം മുന്നോട്ട് വച്ചത് വഴി പോസിറ്റീവ് സൈക്കോളജിയിലെ സാങ്കേതിക പദ സമ്പത്ത് കൂടി കൃത്യമായി രൂപപ്പെടുത്താനായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറത്ത് പോസിറ്റീവ് സൈക്കോളജിയിലെ ഗവേഷണങ്ങൾ നിരവധി മേഖലകളിൽ സഹായകമായിരിക്കയാണ്. വിദ്യാഭ്യാസത്തിൽ പോസിറ്റീവ് സ്കൂളിംഗ് (positive schooling- കുട്ടികളുടെ കഴിവുകളെ കണ്ടെത്തി, അവയെ പരിപോഷിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതി) തൊഴിലിടത്തിൽ പോസിറ്റീവ് ഓർഗനൈസേഷൻ (Positive organization- സുതാര്യവും തൊഴിലാളിക്ഷേമവും മുൻനിർത്തി അഭിവൃദ്ധി നേടുന്ന തൊഴിൽ അന്തരീക്ഷങ്ങൾ). ദൈനംദിന ജീവിതത്തിൽ ധ്യാനവും യോഗയും ഗ്രാറ്റിറ്റ്യൂട് ജേണലിങ്ങുമുൾപ്പടെ (Gratitude journaling- ദിവസവും നമുക്ക് നന്ദി തോന്നുന്ന കാര്യങ്ങൾ കുറിച്ചിടുന്നത്) തുടങ്ങി ജീവിതത്തിൻ്റെ നാനാഭാഗങ്ങളിലും ലളിതവും എന്നാൽ വളരെ ഫലപ്രദവുമായ മാറ്റങ്ങൾ പോസിറ്റീവ് സൈക്കോളജിക്ക് കൊണ്ട് വരാൻ കഴിഞ്ഞു.
പോസിറ്റീവ് സൈക്കോളജി: ഇന്ത്യയിൽ
1905ലാണ് ഇന്ത്യയിൽ പാശ്ചാത്യ മനശാസ്ത്രം ഒരു പ്രത്യേക പാഠ്യവിഷയമായി കൽക്കട്ടാ യൂണിവർസിറ്റിയിൽ ആരംഭിച്ചത്. അന്ന് മുതൽ നാളിത് വരെ പാശ്ചാത്യരീതിയിലുള്ള സമീപനം തന്നെയാണ് ഇന്ത്യയിലെ സൈക്കോളജിക്ക് ഏറെക്കുറെ. എന്നാൽ പാശ്ചാത്യരീതികളിൽ നിന്ന് തികച്ചും വേറിട്ടൊരു സമീപനമാണ് കിഴക്കിൻ്റേത്. ഭാരതീയ ചിന്തകളിൽ വേരൂന്നി കൊണ്ടുള്ള മനശാസ്ത്രത്തെ പൊതുവേ ഇന്ത്യൻ സൈക്കോളജി എന്ന് വിളിക്കുന്നു. പോസിറ്റീവ് സൈക്കോളജിക്കും ഇന്ത്യൻ സൈക്കോളജിക്കും ഒരു പോലെയുള്ള ലക്ഷ്യങ്ങളാണ്. രണ്ടും മനുഷ്യൻ്റെ നന്മയെ പ്രോത്സാഹിപ്പിക്കാനും സൗഖ്യം വർദ്ധിപ്പിക്കാനും ശ്രമിക്കുന്നു. എന്നാൽ സമീപനത്തിലെ വ്യത്യാസമാണ് പ്രധാനമായും ഇവയ്ക്കിടയിൽ.
ഇന്ത്യയിൽ ഏറ്റവുമധികം പോസിറ്റീവ് സൈക്കോളജി പഠനങ്ങൾ നടന്നിട്ടുള്ളത് സൗഖ്യത്തെപ്പറ്റിയാണ് ( well being). സ്വഭാവഗുണങ്ങളും പോസ്റ്റ് ട്രോമാറ്റിക്ക് ഗ്രോത്തും (ആഘാതങ്ങൾക്ക് ശേഷം ഉണ്ടാവുന്ന വ്യക്തിപരമായ വളർച്ച) അടുത്തിടെയായി ഗവേഷക ശ്രദ്ധ പിടിച്ചുപ്പറ്റുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സൈക്കോളജിയും പോസിറ്റീവ് സൈക്കോളജിയും കോർത്തിണക്കി കൊണ്ടുള്ള ഗവേഷണങ്ങളും കണ്ട് വരുന്നു. 2014ലെ സൈക്കോളജിക്കൽ സ്റ്റഡീസ് എന്ന ജേണലിൻ്റെ പ്രത്യേക പതിപ്പിൻ്റെ പ്രമേയവും ഇന്ത്യൻ സൈക്കോളജിയേയും പോസിറ്റീവ് സൈക്കോളജിയേയും ബന്ധപ്പെടുത്തുന്നതായിരുന്നു. ഇത് കൂടാതെ ഇന്ത്യൻ ജേണൽ ഓഫ് പോസിറ്റീവ് സൈക്കോളജി എന്ന പേരിൽ പോസിറ്റീവ് സൈക്കോളജിക്ക് മാത്രമായി ഒരു ജേണലും ഇന്ന് നിലവിലുണ്ട്. ഈ രംഗത്ത് ചുരുങ്ങിയ കാലത്തിനിടയിലുള്ള ഇന്ത്യൻ ഗവേഷകരുടെ സംഭാവന ശ്രദ്ധേയമാണ്. അക്കാദമിക തലത്തിൽ ഐ.ഐ.ടി. ഡെൽഹി, ഐ.ഐ.ടി. ഹൈദരാബാദ്, നിംഹാൻസ്, ബാംഗ്ലൂർ, പോണ്ടിച്ചേരി സർവ്വകലാശാല, ഡെൽഹി സർവ്വകലാശാല എന്നിവടങ്ങളിലെെ പാഠ്യപദ്ധതികളിൽ വിവിധ ഘട്ടങ്ങളിലായി പോസിറ്റീവ് സൈക്കോളജി ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തൊട്ടാകെ നടക്കുന്ന കോൺഫറൻസുകളിലൂടെ ഈ രംഗത്തെ പുരോഗതികൾ പങ്ക് വയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്. നാഷണൽ പോസിറ്റീവ് സൈക്കോളജി അസോസിയേഷൻ ഇന്ത്യയിലെ ആദ്യത്തെ പോസിറ്റീവ് സൈക്കോളജി സംഘടനയെന്ന നിലയ്ക്ക് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പം ക്രമേണ പോസിറ്റീവ് സൈക്കോളജിയിലെ കണ്ടെത്തലുകൾ കുറേശ്ശേ മാനസികാരോഗ്യ രംഗത്തും ചികിത്സാരീതികളിലും ഉൾപ്പെടുത്തി വരുന്നുണ്ട്. രാജ്യത്തെ പ്രമുഖ മനോരോഗ വിദഗ്ദർ ചികിത്സയിൽ പോസിറ്റീവ് സൈക്കോളജി ഉൾപ്പെടുത്തുന്നത് വഴി രോഗമുക്തിക്കപ്പുറം ആളുകൾക്ക് കൂടുതൽ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. ചികിത്സ തേടുന്നവർ എന്നതിലുപരി മനോരോഗ വിദഗ്ദർക്കും സമ്മർദത്തിൽ നിന്നും ബേൺ ഔട്ടിൽ നിന്നും (Burn out - തൊഴിൽപരമായ സമ്മർദത്തിൻ്റെ അനന്തരഫലമായി വരുന്ന ബുദ്ധിമുട്ടുകൾ) പോസിറ്റീവ് സൈക്കോളജി ആശ്വാസം നൽകുന്നു. ഇതിൻ്റെയൊക്കെ സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖ മാനസികാരോഗ്യ കേന്ദ്രമായ നിംഹാൻസിൽ പോസിറ്റീവ് സൈക്കോളജി യൂണിറ്റും ആഴ്ച്ചയിലൊരിക്കൽ പ്രവർത്തിക്കുന്ന ഫ്ലറിഷിംഗ് ക്ലിനിക്കും നിലവിലുണ്ട്.
പോസിറ്റീവ് സൈക്കോളജിയും സിനിമയും
ദൃശ്യമാധ്യമങ്ങൾ അടക്കിവാഴുന്ന വേഗത്തിൻ്റെ യുഗത്തിൽ സിനിമയുടെ സാധ്യതകൾ ഉൾക്കൊള്ളുകയാണ് പോസിറ്റീവ് സൈക്കോളജി. സിനിമയുടെ ധർമ്മം കഥകൾ പറയുകയെന്നത് കൂടിയാണ്. നമ്മൾ വ്യാഖ്യാനിക്കപ്പെടുന്നത് നാം പറഞ്ഞറിയുന്ന കഥകളിലൂടെയാണ്. കഥാഖ്യാനത്തിൻ്റെ പുതിയ മാനങ്ങൾ സിനിമയിലൂടെ വർഷങ്ങൾക്ക് മുമ്പ് നാം കൈവരിച്ചെങ്കിലും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുൾപ്പടെയുള്ള നവമാധ്യമങ്ങളുടെ വരവോടെ സിനിമയോടുള്ള നമ്മുടെ സമീപനം കൂടുതൽ ഗാഢമായിരിക്കുന്നു. സുതാര്യമായ ലഭ്യത കാരണം സിനിമയിലൂടെ കഥകൾ നമ്മുടെ ചിന്തകളിലേക്കരിച്ചിറങ്ങുന്നു. സിനിമയുടെ നാലാമത്തെ ചുമർ ഇന്നത്തെ ഫിലിമിസ്റ്റ് ആസ്വാദകനുമുന്നിൽ തകർന്ന് വീഴുമ്പോൾ എപ്പോഴത്തെക്കാളും അഗാധമായ ഒരു അനുഭവമായി സിനിമ മാറുന്നു. സിനിമയുടെ ഈ സാധ്യതകൾ തിരിച്ചറിയുകയാണ് പോസിറ്റീവ് സൈക്കോളജി. ഒരു സിനിമ പോസിറ്റീവ് സൈക്കോളജി സിനിമയാണ് എന്ന് സ്ഥാപിക്കാൻ പോസിറ്റീവ് സൈക്കോളജിസ്റ്റും എഴുത്തുകാരനുമായ റയാൻ നീമെക്ക് (Ryan Niemiec) ചുവടെയുള്ള നാല് നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.
1. കഥാപാത്രങ്ങളിൽ സെലിഗ്മാനും പീറ്റർ സണും മുന്നോട്ട് വച്ച സ്വഭാവ ശക്തികളിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും ഉണ്ടായിരിക്കണം.
2. കഥാപാത്രങ്ങൾ പ്രതിസന്ധികൾ തരണം ചെയ്ത് വളരണം.
3. മനശ്ശക്തിയും ഗുണങ്ങളും കഥാപാത്രം മെച്ചപ്പെടുത്തുന്ന രീതികൾ സിനിമയിലുണ്ടാവണം.
4. മൊത്തത്തിൽ സിനിമ പ്രചോദനമുളവാക്കണം.
മലയാള സിനിമയിൽ ഈ നാല് നിബന്ധനകളും ഒത്തുവരുന്ന നിരവധി മികച്ച ചലച്ചിത്രങ്ങളുണ്ടെങ്കിലും പോസിറ്റീവ് സൈക്കോളജി ചിത്രങ്ങൾ എന്ന നിലയ്ക്കുള്ള വിലയിരുത്തലുകളും ചർച്ചകളും വിരളമാണ്.
ഭാവി
ചുരുങ്ങിയ കാലയളവിൽ പോസിറ്റീവ് സൈക്കോളജിക്ക് കൈവരിക്കാനായ കാര്യങ്ങൾ ഏറെയാണ്. നിരവധി ഗവേഷണങ്ങൾ, പാഠപുസ്തകങ്ങൾ, സ്ഥാപനങ്ങൾ, കോൺഫറൻസുകൾ, ഡിപ്പാർട്ടുമെൻറുകൾ എന്നിങ്ങനെ എല്ലാ അർത്ഥത്തിലും പോസിറ്റീവ് സൈക്കോളജി തഴച്ച് വളരുകയാണ്. വിമർശനങ്ങൾക്ക് ഈ വളർച്ചയിൽ സുപ്രധാനമായ പങ്കുണ്ട്. പോസിറ്റീവ് സൈക്കോളജി അമിതമായി പോസിറ്റീവാകുന്നു എന്നതാണ് ആദ്യത്തെ വിമർശനം. മനുഷ്യരെ നന്മമരങ്ങളായി മാത്രം കണ്ടാൽ അവരുടെ മനോഹരവും എന്നാൽ അപകടകരവുമായ മറുവശം കാണാതെ പോകും എന്ന ആശങ്ക ഈ വിമർശനത്തിൽ വ്യക്തമാണ്. മാത്രമല്ല ഇന്ന് ഇത്രയും സങ്കീർണ്ണമായ ഒരു വേളയിൽ പോസിറ്റീവായിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ വേളയിൽ നിർബന്ധപൂർവ്വം ആഹ്വാനം ചെയ്യുന്ന പോസിറ്റിവിറ്റി ഗുണത്തെക്കാളേറെ ദോഷം ചെയ്യാൻ സാധ്യതയേറെയാണ്. സെലിഗ്മാനും ലോപസുമുൾപ്പടെയുള്ളവർ മനസ്സിൻ്റെ ദൗർബല്യങ്ങളെ കുറിച്ച് നിലവിലുണ്ടായിരുന്ന ബൃഹത്തായ അറിവിനോടൊപ്പമെത്താൻ തുടക്കത്തിലെങ്കിലും പൊസിറ്റീവ് വശങ്ങളെ മാത്രം കേന്ദ്രീകരിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ഈ ക്രമക്കേട് പരിഹരിക്കപ്പെടുന്ന ഒരു ഭാവിയിൽ പോസിറ്റീവ് സൈക്കോളജി ഒരു പ്രത്യേക വിപ്ലവമെന്ന നിലയ്ക്ക് ഇല്ലാതാകുകയും മുഖ്യധാര സൈക്കോളജിയുടെ അവിഭാജ്യ ഘടകമായി മാറുമെന്നുമാണ് വിദഗ്ദർ കരുതുന്നത്. ഇത് വഴി മുഖ്യധാര സൈക്കോളജിയിൽ പോസിറ്റീവിനും നെഗറ്റീവിനുമിടയിൽ ഒരു സന്തുലിതാവസ്ഥയിൽ എത്താനാവുമെന്നും മനുഷ്യനെ മനുഷ്യനായി കണ്ട് പഠിക്കാനാകുമെന്നും ആണ് പ്രതീക്ഷ. പോസിറ്റീവ് സൈക്കോളജി 1998 നു മുമ്പുള്ള വിശാലമായ ചരിത്രം ഉൾക്കൊള്ളുന്നില്ല എന്നതാണ് മറ്റൊരു വിമർശനം. വില്യം ജയിംസ്മു തൽ യുങ്ങും മാസ്ലോയും റോജർസും ഫ്രാങ്ക്ളും മേയുമുൾപ്പടെയുള്ള ഒരുപാട് പ്രഗത്ഭരായ മനശാസ്ത്രജ്ഞർ മനുഷ്യൻ്റെ പോസിറ്റീവ്വ ശങ്ങളെ നെഗറ്റീവ് വശങ്ങൾക്കൊപ്പം നോക്കി കാണാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവരൊന്നും ശാസ്ത്രീയമായി ഇക്കാര്യങ്ങളെ പഠിക്കാൻ ശ്രമിച്ചില്ല എന്ന് മാത്രം. എങ്കിൽ കൂടിയും ഈ ചരിത്രത്തിൻ്റെ അനുഭവസമ്പത്തും അറിവും കൂടി ഉൾക്കൊണ്ട് കൊണ്ട് ചരിത്രബോധത്തോട് കൂടി തന്നെ മുന്നോട്ട് പോകേണ്ട ഒന്നാണ് പോസിറ്റീവ് സൈക്കോളജി.