പാതയോരം

ഹൃദയത്തിന്റെയറ്റത്ത്
ഏറ്റവുമൊടുവിലത്തെ മൂലയിൽ
നീയിറങ്ങിപ്പോയിട്ടുമിപ്പഴും
ഒരു വഴി തീരാതെ ബാക്കിയുണ്ട്.
നിന്റെ കാൽപ്പാടുകളൊട്ടു തെളിയുന്ന
ഇനിയൊരാൾക്കുമൊരടയാളവും പതിപ്പിക്കാനാവാത്ത
പാതയോരം വേറെയായിരിപ്പുണ്ട്.
ഹൃത്തടത്തിനോരത്തുകൂടെ
പ്രണയം പറഞ്ഞു നീയുതിർത്ത വാകപ്പൂക്കൾ
ഇരുണ്ട പാതയോരത്തിനിന്നും
പുതപ്പായുണ്ട്.
ഹൃദയത്തിന്റെയറ്റത്ത്
ഏറ്റവുമൊടുവിലത്തെ മൂലയിൽ
നീയിറങ്ങിനടന്ന പാതയോരത്തുനിന്നും
ഇരുള് പരക്കുമ്പോ
പെറുക്കിയെടുക്കാറുണ്ട് ഞാനെന്നും
വിണ്ടുതുടങ്ങിയ ഓർമയുടെ വിത്തുകൾ.
ഏറ്റവുമൊടുവിലത്തെ മൂലയിൽ
നീയിറങ്ങിപ്പോയിട്ടുമിപ്പഴും
ഒരു വഴി തീരാതെ ബാക്കിയുണ്ട്.
നിന്റെ കാൽപ്പാടുകളൊട്ടു തെളിയുന്ന
ഇനിയൊരാൾക്കുമൊരടയാളവും പതിപ്പിക്കാനാവാത്ത
പാതയോരം വേറെയായിരിപ്പുണ്ട്.
ഹൃത്തടത്തിനോരത്തുകൂടെ
പ്രണയം പറഞ്ഞു നീയുതിർത്ത വാകപ്പൂക്കൾ
ഇരുണ്ട പാതയോരത്തിനിന്നും
പുതപ്പായുണ്ട്.
ഹൃദയത്തിന്റെയറ്റത്ത്
ഏറ്റവുമൊടുവിലത്തെ മൂലയിൽ
നീയിറങ്ങിനടന്ന പാതയോരത്തുനിന്നും
ഇരുള് പരക്കുമ്പോ
പെറുക്കിയെടുക്കാറുണ്ട് ഞാനെന്നും
വിണ്ടുതുടങ്ങിയ ഓർമയുടെ വിത്തുകൾ.