ചവിട്ടിയരക്കപ്പെടുന്ന വിത്തുകൾ

കിളിർത്തു വരും മുമ്പേ
ചവിട്ടിയരക്കപ്പെടുന്ന
അനേകം വിത്തുകളുണ്ട് ഈ ഭൂവിൽ.
ഒരു മഴയുടെ
നനുത്ത തലോടൽ കാത്തിരിക്കുന്ന
മുറിഞ്ഞു മായുന്ന വിത്ത് പോലെ
ഒട്ടനേകം തോണി മനുഷ്യർ.
അറ്റമില്ലാത്ത കര തേടി
പ്രതീക്ഷയുടെ പങ്കായമേന്തി
നടുക്കടലിൽ ജീവിതമവസാനിക്കുന്നവർ.
നനവ് തട്ടും മുമ്പേ
ദളങ്ങൾ കൊഴിയുന്ന,
വിത്ത് വലുതായ വൃക്ഷങ്ങളെ പോലെ
ഒരു പിടി യുദ്ധാനന്തര മനുഷ്യർ.
ജീവിച്ച് കൊതി തീരും മുമ്പേ
ജീവിതം മടുത്ത് ജീവച്ഛവമായ
ഓഷ്ഫിറ്റ്സ് പറഞ്ഞ എല്ലുമനുഷ്യർ.
കുഴിച്ചിടപ്പെടും മുമ്പേ
ചിതറിപ്പോയ വിത്തുകളുമുണ്ട്.
കളിക്കോപ്പുകൾക്ക് കാഞ്ചി കണ്ടു വളർന്ന
ബലൂണുകൾക്ക് പകരം
മിസൈലുകൾ തട്ടിയ
ഒരു കൂട്ടം പിഞ്ചു ബാല്യങ്ങൾ.
ചിതറിപ്പോയ വിത്ത് പോലെ
പൊട്ടിപ്പോകുന്ന ബലൂൺ ജന്മങ്ങൾ.
നിറം കണ്ട്,
പറിച്ചു മാറ്റുന്ന
ചുവന്ന പുഷ്പങ്ങളെ പോലെ
ഉടൽജീവികളാണ് സ്ത്രീകൾ.
വിത്തിലും തൊട്ട്
വൃക്ഷത്തിലും തൊടുന്ന
നിരാലംബരായ ജന്മങ്ങൾ.
ഉടൽച്ചില്ലകൾ മുറിച്ച്
പൂക്കളറുത്ത്, ദളങ്ങൾ പിച്ചി
ഒടുവിൽ ഓരം ചേർക്കാതെ
മണ്ണിൽ പൂഴ്ത്തിവെക്കുന്ന പുഷ്പങ്ങൾ.
ചവിട്ടിയരക്കപ്പെടുന്ന
അനേകം വിത്തുകളുണ്ട് ഈ ഭൂവിൽ.
ഒരു മഴയുടെ
നനുത്ത തലോടൽ കാത്തിരിക്കുന്ന
മുറിഞ്ഞു മായുന്ന വിത്ത് പോലെ
ഒട്ടനേകം തോണി മനുഷ്യർ.
അറ്റമില്ലാത്ത കര തേടി
പ്രതീക്ഷയുടെ പങ്കായമേന്തി
നടുക്കടലിൽ ജീവിതമവസാനിക്കുന്നവർ.
നനവ് തട്ടും മുമ്പേ
ദളങ്ങൾ കൊഴിയുന്ന,
വിത്ത് വലുതായ വൃക്ഷങ്ങളെ പോലെ
ഒരു പിടി യുദ്ധാനന്തര മനുഷ്യർ.
ജീവിച്ച് കൊതി തീരും മുമ്പേ
ജീവിതം മടുത്ത് ജീവച്ഛവമായ
ഓഷ്ഫിറ്റ്സ് പറഞ്ഞ എല്ലുമനുഷ്യർ.
കുഴിച്ചിടപ്പെടും മുമ്പേ
ചിതറിപ്പോയ വിത്തുകളുമുണ്ട്.
കളിക്കോപ്പുകൾക്ക് കാഞ്ചി കണ്ടു വളർന്ന
ബലൂണുകൾക്ക് പകരം
മിസൈലുകൾ തട്ടിയ
ഒരു കൂട്ടം പിഞ്ചു ബാല്യങ്ങൾ.
ചിതറിപ്പോയ വിത്ത് പോലെ
പൊട്ടിപ്പോകുന്ന ബലൂൺ ജന്മങ്ങൾ.
നിറം കണ്ട്,
പറിച്ചു മാറ്റുന്ന
ചുവന്ന പുഷ്പങ്ങളെ പോലെ
ഉടൽജീവികളാണ് സ്ത്രീകൾ.
വിത്തിലും തൊട്ട്
വൃക്ഷത്തിലും തൊടുന്ന
നിരാലംബരായ ജന്മങ്ങൾ.
ഉടൽച്ചില്ലകൾ മുറിച്ച്
പൂക്കളറുത്ത്, ദളങ്ങൾ പിച്ചി
ഒടുവിൽ ഓരം ചേർക്കാതെ
മണ്ണിൽ പൂഴ്ത്തിവെക്കുന്ന പുഷ്പങ്ങൾ.