പേര്, വീട്, മേൽവിലാസം

അസ്ഥിത്വത്തിന്റെ
തായ്വേര് തേടി
പുറപ്പെടുന്ന മനുഷ്യരുടെ
അവകാശങ്ങളെന്തെന്ന്
എഴുതിവെച്ച പുസ്തകത്തിൻ്റെ
ആദ്യപേജിൽ എഴുതാൻ
ഞാനെൻ്റെ പേര് തിരയുകയായിരുന്നു.
മുന്നിലോ പിന്നിലോ വാലുകളില്ലാത്ത
എൻ്റെ പേര്.
കാവിനിറം പിടിപ്പിച്ച അവസാനത്തെ
പട്ടികയിലെ അവസാന പേരുകാരനോട്
പോലും എനിക്ക് സാമ്യത ഉണ്ടായിരുന്നില്ല.
ചത്ത പശുവിന് കാവലിരുന്ന്
നേരം വെളുപ്പിച്ചവരോടും
എനിക്ക് സാമ്യത ഉണ്ടായിരുന്നില്ല.
പക്ഷേ തെരുവിൽ ജനിച്ച് അച്ഛനെ അറിയാത്ത
അമ്മയുടെ മുലപ്പാലിൻ്റെ ചൂരറിയാത്ത
അനേകായിരം മനുഷ്യരുമായി
എനിക്ക് സാമ്യമുണ്ട്.
കുപ്പയിൽ ഒരു പിടി ചോറ്
തിരയുന്ന തെരുവ് നായകളുമായി
എനിക്ക് സാമ്യമുണ്ട്.
സ്കൂളിൻ്റെ പടിക്ക് പുറത്ത്
ഫീസടയ്ക്കാതെ നിന്ന
ഒരുപാട് പേർക്ക് എൻ്റെ പേരായിരുന്നു.
പേരിൻ്റെ പേരിൽ ഉത്തരത്തിൽ
തൂങ്ങിയ പലർക്കും എൻ്റെ പേര്
തന്നെയായിരുന്നില്ലെ?
ഒടുവിൽ തെരുവിൽ
ചോര തുപ്പിയവരോടും
കഴുമരത്തിൽ തൂങ്ങിയാടിയവരോടും
അനന്തമായി ഇരുട്ടറകളിലേക്ക്
തള്ളപ്പെട്ടവരോടും അസാധ്യമായ
സാമ്യത പുലർത്തുന്നു.
എന്നിട്ടും എനിക്കെൻ്റെ
പേര് കണ്ടെത്തുവാൻ കഴിയുന്നില്ല.
പേരുകളില്ലാതെ
അടിഞ്ഞ് കൂടുന്ന അനേകായിരം
മൃതശരീരങ്ങളിലേക്ക് ഞാൻ ചുരുങ്ങുന്നു.
എനിക്ക് പേര് ഇല്ലാതാകുന്നു,
മേൽവിലാസവും.
തായ്വേര് തേടി
പുറപ്പെടുന്ന മനുഷ്യരുടെ
അവകാശങ്ങളെന്തെന്ന്
എഴുതിവെച്ച പുസ്തകത്തിൻ്റെ
ആദ്യപേജിൽ എഴുതാൻ
ഞാനെൻ്റെ പേര് തിരയുകയായിരുന്നു.
മുന്നിലോ പിന്നിലോ വാലുകളില്ലാത്ത
എൻ്റെ പേര്.
കാവിനിറം പിടിപ്പിച്ച അവസാനത്തെ
പട്ടികയിലെ അവസാന പേരുകാരനോട്
പോലും എനിക്ക് സാമ്യത ഉണ്ടായിരുന്നില്ല.
ചത്ത പശുവിന് കാവലിരുന്ന്
നേരം വെളുപ്പിച്ചവരോടും
എനിക്ക് സാമ്യത ഉണ്ടായിരുന്നില്ല.
പക്ഷേ തെരുവിൽ ജനിച്ച് അച്ഛനെ അറിയാത്ത
അമ്മയുടെ മുലപ്പാലിൻ്റെ ചൂരറിയാത്ത
അനേകായിരം മനുഷ്യരുമായി
എനിക്ക് സാമ്യമുണ്ട്.
കുപ്പയിൽ ഒരു പിടി ചോറ്
തിരയുന്ന തെരുവ് നായകളുമായി
എനിക്ക് സാമ്യമുണ്ട്.
സ്കൂളിൻ്റെ പടിക്ക് പുറത്ത്
ഫീസടയ്ക്കാതെ നിന്ന
ഒരുപാട് പേർക്ക് എൻ്റെ പേരായിരുന്നു.
പേരിൻ്റെ പേരിൽ ഉത്തരത്തിൽ
തൂങ്ങിയ പലർക്കും എൻ്റെ പേര്
തന്നെയായിരുന്നില്ലെ?
ഒടുവിൽ തെരുവിൽ
ചോര തുപ്പിയവരോടും
കഴുമരത്തിൽ തൂങ്ങിയാടിയവരോടും
അനന്തമായി ഇരുട്ടറകളിലേക്ക്
തള്ളപ്പെട്ടവരോടും അസാധ്യമായ
സാമ്യത പുലർത്തുന്നു.
എന്നിട്ടും എനിക്കെൻ്റെ
പേര് കണ്ടെത്തുവാൻ കഴിയുന്നില്ല.
പേരുകളില്ലാതെ
അടിഞ്ഞ് കൂടുന്ന അനേകായിരം
മൃതശരീരങ്ങളിലേക്ക് ഞാൻ ചുരുങ്ങുന്നു.
എനിക്ക് പേര് ഇല്ലാതാകുന്നു,
മേൽവിലാസവും.