വൺ പ്ലയർ, വൺ ഐകൺ, വൺ ലജന്റ്: ദ റിയൽ പെലെ
കളി തുടങ്ങി, പെലെയുടെ മാന്ത്രിക സ്പർശം ഗ്രൗണ്ടിൽ പ്രകടമായി. ജയിച്ചാൽ കപ്പ് സ്വന്തമാക്കാം. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടി. പെലെ മൈതാന മധ്യത്തിൽനിന്ന് മൂന്ന് പേരെ വെട്ടിച്ച് കൊണ്ടുവന്ന പന്ത്, ഇടത് കോർണറിൽ മൂന്ന് ഡിഫന്റർമാർ വളഞ്ഞുപിടിച്ചു. കളരി അഭ്യാസികളുടെ ചുവട് വയ്പ്പുമായി കറങ്ങിത്തിരിഞ്ഞ്, മറ്റൊരുകളിക്കാരന് പാസ് കൊടുക്കുമെന്ന പ്രതീതിയുണ്ടാക്കി. മിന്നൽ പോലെ ഒരു ബുള്ളറ്റ് ഷോട്ട്; ഗോൾ…

വൺ പ്ലയർ, വൺ ഐകൺ, വൺ ലജന്റ്, ഫുട്ബോളിന് മുന്നിൽ ബ്യൂട്ടിഫുൾ എന്ന് ചേർത്ത മഹാമാനുഷി. കാലുകൊണ്ട് ജനഹൃദയം കീഴടക്കിയ ഇതിഹാസതാരം. കളിയുടെ മാസ്മരികതയിലേക്ക് കണ്ണുകളെ ത്രസിപ്പിച്ച പ്രതിഭാസം. കാൽപന്ത് കളിയുടെ കാവ്യസൗന്ദര്യം മനുഷ്യരാശിക്ക് പരിചയപ്പെടുത്തിയ കറുത്ത മുത്ത്.
1940 ഒക്ടോബർ 23ന് ഒരു പാവപ്പെട്ട കുടുംബത്തിൽ പിറന്ന എഡിസൺ അറാൾറസ്ദോ നാസിമെന്റൊ എന്ന കുഞ്ഞ് ലോക ഫുട്ബോൾ രാജകിരീടം ചൂടിയത് വിസ്മയം തന്നെയാണ്. ഭക്ഷണം തന്നെ കഷ്ടിച്ച് ലഭിക്കാൻ പ്രയാസപ്പെടുന്ന ചുറ്റുപാടിൽനിന്ന് എങ്ങനെ ഫുട്ബോൾ കളിക്കാരനായി എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്നു. അച്ഛന്റെ ഫുട്ബോൾ കളി മകനിലും സന്നിവേശിച്ചതാവാം.
കീറിയ തുണിക്കഷ്ണങ്ങളും കടലാസും ചുരുട്ടിക്കെട്ടിയ പന്തായിരുന്നു തുടക്കത്തിലെ ആശ്രയം. പിന്നീട് റബ്ബർ പന്ത് കിട്ടി. അച്ഛന്റെ അസുഖം കൊണ്ട് കളിമുടങ്ങിയപ്പോൾ കുടുംബത്തിന്റെ വരുമാനം നിലച്ചു. പെലെയ്ക്ക് അന്ന് പത്തുവയസ്സ്. കടല വിറ്റും ബീഡിതെറുത്തും കുടുംബത്തെ നോക്കാൻ തയ്യാറായി. അതിനിടയിൽ കൂട്ടുകാർക്കൊപ്പം കഴിയും. കുട്ടികളുടെ പന്തുകളികണ്ട ഒരു പഴയ കളിക്കാരനാണ് പെലെയുടെ മാന്ത്രിക വേലകൾ തിരിച്ചറിഞ്ഞത്. പന്ത്രണ്ടാം വയസിൽ സാന്റോസിന്റ ജൂനിയർ ടീമിലെത്തി. അതുമുതൽ പെലെ ഒരു ശമ്പളക്കാരനായി മാറി. "ആദ്യത്തെ ശമ്പളം വാങ്ങി മുഴുവൻ പണവും വീട്ടിൽ കൊടുത്തു, അതോടെ കുടുംബത്തിലെ പട്ടിണി മാറി" ‑ പിന്നീടൊരിക്കൽ പെലെ ഇങ്ങനെ വിവരിച്ചു. പതിനാല് വയസാവുമ്പോഴേയ്ക്ക് പെലെയെ സീനിയർ ടീമിൽ ഉൾപ്പെടുത്തി.
1958 ലെ സ്വീഡനിലെ ലോകകപ്പിലാണ് 18 വയസ് തികയാത്ത കറുത്ത പെലെ ബ്രസീലിന്റെ ജഴ്സി അണിഞ്ഞത്. അന്നോളം ലോകകപ്പിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ബ്രസീൽ ശ്രദ്ധാകേന്ദ്രവുമായി. 58 ലെ ആദ്യ മത്സരത്തിൽ തന്നെ സ്വീഡനിലെ മൈതാനത്ത് കറുത്ത മുത്ത് ചർച്ചാവിഷയമായി. ലോകകപ്പിന്റെ ചരിത്രത്തിൽ പ്രായം കുറഞ്ഞ ഗോളടിക്കാരനെന്ന റെക്കോഡ് പെലെയുടെ പേരിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫൈനൽ മത്സരം സ്വീഡനുമായിത്തന്നെ, പെലെയെ ലക്ഷ്യമാക്കി ഉയർന്നുവന്ന പന്ത് സ്വന്തം വരുതിയിൽ നിർത്താൻ ശ്രമിക്കുന്നു, പക്ഷേ കാലിൽ കിട്ടിയ പന്ത് തലയ്ക്ക് മുകളിൽ കൂടി മറിച്ചിട്ട് വളഞ്ഞ് ചരിഞ്ഞ് ഒരുഗ്രൻ ഷോട്ട്. മൈതാനത്ത് നിറഞ്ഞുകവിഞ്ഞ ജനസഞ്ചയം ഒന്നിച്ചു ചാടിയെഴുന്നേറ്റ് വിളിച്ചുകൂവി; ഗോൾ… കലാശക്കളിയിൽ സ്വീഡനെ 5–2 ൽ തകർത്തുകൊണ്ടാണ് ബ്രസീൽ ലോകകപ്പ് നേടിയെടുത്തത്. ലോകം മുഴുവൻ അറിയപ്പെടുന്ന കളിക്കാരനായി പെലെ വളർന്നത് സ്വീഡനിലെ ആ കളിയിലൂടെയാണ്.
1962 ൽ ചിലിയിലും ബ്രസീൽ ജേതാക്കളാകുന്നത് പെലെയുടെ മികവിലാണ്. ചെക്കോസ്ലോവാക്കിയ ആയിരുന്നു എതിരാളികൾ. കലാശക്കളിയിൽ എതിരാളികളെ തകർത്തു. 1966ൽ ഇംഗ്ലണ്ട് ലോകകപ്പിലാണ് പെലെയെ ക്രൂരമായി ചവിട്ടി ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയത്, കാരണം ലോകകപ്പിൽ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന പെലെയെയും ബ്രസീലിനെയും തോൽപ്പിക്കണം, നെഞ്ചിൽ നിന്നും പെലെയെ പുറത്താക്കണം, എതിർടീമുകൾ പെലെയെ ആക്രമിക്കാൻ മുൻകൂട്ടി പദ്ധതിയിട്ടു.
പെലെയ്ക്ക് പന്ത് കിട്ടുമ്പോൾ മൈതാനം ഇളകിമറിഞ്ഞു. ആദ്യം മത്സരത്തിൽ ബ്രസീൽ ബൾഗേറിയയെ തോല്പിച്ചു. പക്ഷെ, പെലെ പരിക്കുപറ്റി പുറത്ത്. അടുത്ത കളിയിൽ പെലെ ഇറങ്ങിയില്ല. ഹംഗറിയോടു തോറ്റു. മൂന്നാമത്തെ കളി പോർച്ചുഗലിനെതിരെ ആയിരുന്നു. ചവിട്ടേറ്റ് മൈതാനത്ത് പിടഞ്ഞുവീണ പെലെയെ പുറത്തെടുത്തു കൊണ്ടുപോയി. അന്ന് പത്രങ്ങളൊക്കെ ഈ ദാരുണസംഭവത്തെ പ്രതിഷേധത്തോടെ റിപ്പോർട്ടുചെയ്തു. അതോടെ ചാംമ്പ്യന്മാർ കളിയിൽനിന്നും പുറത്തായി. മൂന്നാമത്തെ വിജയത്തിനുവേണ്ടി നല്ല തയ്യാറെടുപ്പോടെയാണ് ബ്രസീൽ മെക്സിക്കോയിലെത്തിയത്. മൂന്ന് തവണ ജേതാക്കളായാൽ വിലപിടിപ്പുള്ള യൂൾ റിമെ കപ്പ് സ്വന്തമാക്കാം. ജയിച്ചുവരണം എന്ന ദൃഢനിശ്ചയത്തിലാണ് മൈതാനത്തിറങ്ങിയത്. വിശ്വാസികളായ ബ്രസീൽ കളിക്കാർ, കളിയിലും പ്രാർത്ഥനയിലും വലിയ പ്രാധാന്യം കല്പിക്കുന്നവരാണ്. ദൈവത്തിന്റെ വരദാനമായി ഫുട്ബോളിനെ കാണുന്നവർ. മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് ബ്രസീൽ ഫൈനലിൽ കടന്നു. എതിരാളികൾ ഇറ്റലിയായിരുന്നു. രണ്ടു തവണ വീതം ചാമ്പ്യന്മാരായവരാണ് ഇറ്റലിയും ബ്രസീലും. ആരു ജയിച്ചാലും കപ്പ് സ്വന്തമാക്കാം. അവിടെ നടന്നത് ലോകകപ്പിന്റെ വീരോചീത പോരാട്ടമായിരുന്നു.
കളി ദിവസം രാവിലെ മെക്സിക്കോ നഗരത്തിൽ ഒരു പ്രധാനവാർത്ത പത്രങ്ങളിൽ വന്നു. ഇറ്റലിക്കുവേണ്ടി മാർപ്പാപ്പ തിരുമേനി ദൈവത്തോട് പ്രാർത്ഥിച്ചു (പിന്നീട് നിഷേധിച്ചു) എന്നായിരുന്നു വാർത്ത. ഈ വാർത്ത ഏറെ ദുഃഖത്തിലാക്കിയത് ബ്രസീലിനെയാണ്. മാർപ്പാപ്പ നേരിട്ട് പറഞ്ഞാൽ ഇറ്റലി അല്ലേ ജയിക്കുക! ഒടുവിൽ ബ്രസീൽ തീരുമാനിച്ചത്, എല്ലാവരും കൂട്ടമായി ദൈവത്തോട് പ്രാർത്ഥിക്കുവാനാണ്. അങ്ങനെ കളി തുടങ്ങും മുമ്പും കളിക്കിടയിലും കണ്ണുപൂട്ടി ദൈവത്തോട് പ്രാർത്ഥിച്ചു.

കളി തുടങ്ങി, പെലെയുടെ മാന്ത്രിക സ്പർശം ഗ്രൗണ്ടിൽ പ്രകടമായി. ജയിച്ചാൽ കപ്പ് സ്വന്തമാക്കാം. ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാടി. പെലെ മൈതാന മധ്യത്തിൽനിന്ന് മൂന്ന് പേരെ വെട്ടിച്ച് കൊണ്ടുവന്ന പന്ത്, ഇടത് കോർണറിൽ മൂന്ന് ഡിഫന്റർമാർ വളഞ്ഞുപിടിച്ചു. കളരി അഭ്യാസികളുടെ ചുവട് വയ്പ്പുമായി കറങ്ങിത്തിരിഞ്ഞ്, മറ്റൊരുകളിക്കാരന് പാസ് കൊടുക്കുമെന്ന പ്രതീതിയുണ്ടാക്കി. മിന്നൽ പോലെ ഒരു ബുള്ളറ്റ് ഷോട്ട്; ഗോൾ… സ്റ്റേഡിയത്തിൽ ആവേശത്തിരതള്ളൽ. പെലെയുടെ ആ ഗോളോടെ കളിയുടെ നിയന്ത്രണം ബ്രസീലിന്റെ കാലിലായി. ഇറ്റലി തിരിച്ചടിച്ചു. പിന്നീട് രണ്ടു ഗോൾ കൂടി ബ്രസീൽ വക. കളി 3–1ന് ജയിച്ചു. ലോകകപ്പിൽ നാലു തവണ കളിക്കുക, മൂന്നുവട്ടം കപ്പ് നേടുക എന്ന അപൂർവനേട്ടം പെലേയ്ക്ക് സ്വന്തം.
ലോകമാകെയുള്ള 140 രാജ്യങ്ങളിൽ കളിക്കാൻ കഴിഞ്ഞ ഏക കളിക്കാരൻ പെലെയാണ്. ഇന്ത്യയിൽ കൽക്കത്തയിൽ അദ്ദേഹം പ്രദർശന മത്സരത്തിൽ കളിച്ചു. പെലെയുടെ റെക്കോഡുകൾ ഇതുവരെയും ഭേദിക്കപ്പെടാതെ കിടക്കുന്നു. ലോകം മുഴുവൻ 1,364 മത്സരങ്ങളിലായി 1,282 ഗോളുകൾ നേടി. നിരവധി തവണ മികച്ച താരം. എണ്ണിയാൽ തീരാത്ത അസിസ്റ്റൻസ്. അങ്ങനെ ചരിത്രരേഖകളിൽ തിളങ്ങി നിൽക്കുന്ന അപൂർവത പെലെയുടെ പേരിലുണ്ട്. പെലെയുടെ ആദ്യ കളിത്തട്ട് എഫ്സി സാന്റോസും അവസാനത്തേത് ന്യൂയോർക്ക് കോസ്മോസുമാണ്.
കളിയിൽനിന്നു വിരമിച്ചതിനുശേഷം ബ്രസീലിയൻ രാഷ്ട്രീയത്തിൽ വരികയും സ്പോർട്സിന്റെ കൂടി ചുമതലയുള്ള മന്ത്രിയാവുകയും ചെയ്തു. ഗവൺമെന്റിന്റെ പ്രവർത്തനത്തിൽ അഴിമതിക്കറ വന്നപ്പോൾ രാജി എഴുതിക്കൊടുത്ത് ഫുട്ബോൾ ഗ്രൗണ്ടിൽ വന്നിരുന്നു വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ കളിക്കാരന്റെ ആത്മാർത്ഥത.
ഒരിക്കൽ പെലെ പറഞ്ഞു, കറുത്ത തൊലിയുള്ളവർക്ക് കളികാണുവാൻ പോലും അവകാശമില്ലാത്ത നാട്ടിൽ കളിമികവുകൊണ്ട് രക്ഷപ്പെട്ട തലമുറയിലെ പ്രതീകങ്ങൾ മാത്രമാണ് തങ്ങളെന്ന്. പുതു തലമുറ ഇനിയും വരും, നല്ല നാളേക്കായ്...
ആദരം...