നീതിക്കായി ഒരു DANGAL
മലീമസപ്പെട്ട ഈ ഭരണകൂടവും, ആണധികാരത്തിന്റെ അഹന്തതയും കൂടിചേർന്നാൽ രാജ്യത്തെ പരമോന്നത ബഹുമതികൾ പലതും നേടിയ കായിക താരങ്ങളുടെ അഭിമാനം പോലും ചോദ്യം ചെയ്യാൻ കഴിയുമെങ്കിൽ, എന്ത് വിശ്വാസത്തിലാണ് ഇന്ത്യ മഹാരാജ്യത്ത് നമ്മൾ തുടർന്ന് ജീവിക്കേണ്ടത്?

"പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. അതിനെ കുറ്റപ്പെടുത്തുന്നവര്‍ ദേശദ്രോഹികള്‍. നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തര്‍ ദുര്‍ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി. സ്തുതിപാഠകരുടെ മുഖസ്തുതിയില്‍ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു."
-ധർമ്മപുരാണം, ഒ.വി വിജയൻ
സീൻ ഒന്ന് - പെരുമ്പറ മുഴങ്ങുന്നു. വിലയേറിയ ഉടയാടകളണിഞ്ഞ് ചെങ്കോലും കൈയിലേന്തി രാജാവ് എഴുന്നള്ളുകയായി. പട്ടാഭിഷേകത്തിന് തയ്യാറെടുത്തുകൊണ്ട് രാജ കിങ്കരന്മാരും മന്ത്രിമാരും ചുറ്റുമുണ്ട്. കാഷായ വസ്ത്രധാരികൾ (രാജാവിൻ്റെ ആയുരാരോഗ്യത്തിനും ഹൈന്ദവ സമൂഹത്തിൻ്റെ യശസ്സിനും വേണ്ടി) മന്ത്രങ്ങൾ ജപിച്ചുകൊണ്ട് സദസ്സിൽ സജീവമാണ്.
ഇവിടെ വിവരിച്ചത് മഹിഴ്മതിയിലെ ബാഹുബലിയുടെ സ്ഥാനാരോഹണ രംഗമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലെ പുത്തൻ പാർലമെന്റിന്റെ ഉദ്ഘാടന മഹാമഹമാണ്.
സീൻ രണ്ട് - പാർലമെൻറിൽ നിന്നും ഒട്ടും ദൂരെയല്ല, കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെ - ലോകമെമ്പാടും ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിച്ച ഒരു കൂട്ടം ഗുസ്തി താരങ്ങൾ നടു റോട്ടിൽ വലിച്ചിഴക്കപ്പെടുന്നു. അവർ ചെയ്തുപോയ അപരാധമാവട്ടെ തങ്ങളുടെ സഹ പ്രവർത്തകർ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ടു എന്ന പരാതിയിൽ നടപടിയൊന്നും ഉണ്ടാവാത്തതു കാരണം ജനാധിപത്യപരമായി പ്രതിഷേധിച്ചു! കോടികൾ ചിലവഴിച്ച് കെട്ടിപ്പടുത്ത ഹർമ്യത്തിൽ ഇന്ത്യയുടെ മൂഢമായ അഭിമാനം കൊണ്ടാടുമ്പോൾ തെരുവിൽ ഇന്ത്യയുടെ പേര് വാനോളമുയർത്തിയ അഭിമാന താരങ്ങൾ നിർദാക്ഷിണ്യം അപമാനിക്കപ്പെടുന്നു. മതേതര ജനാധിപത്യ റിപ്പബ്ലിക്കായ രാഷ്ട്രത്തിനുവേണ്ടി കാലങ്ങളായി രചിച്ചുകൊണ്ടിരിക്കുന്ന ചരമഗീതത്തിന് ഈണത്തിൽ ചുവടുവെച്ചുകൊണ്ട് അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഇതെല്ലാം.
ബഹുജന പ്രതിഷേധങ്ങൾ ഇന്ന് ഇന്ത്യയിൽ ഒരു സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ അഞ്ച് മാസങ്ങളായി, ഇന്ത്യക്ക് വേണ്ടി അനേകം നേട്ടങ്ങൾ കൈവരിച്ച ഗുസ്തിതാരങ്ങൾ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെയുള്ള വനിതാ കായികതാരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ചു എന്ന അതീവ ഗൗരവമായ ആരോപണമാണ് റെസലിങ് ഫെഡറേഷൻ മുൻ മേധാവിയും ബി.ജെ.പി. എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന് എതിരെ ഉന്നയിച്ചിരിക്കുന്നത്. കാലമിത്രയായിട്ടും ഒരു അന്വേഷണവും ആരംഭിക്കുകയോ ബ്രിജ്ഭൂഷണിനെതിരെ അധികാരികൾ ചെറുവിരലനക്കുകയോ പോലും ഉണ്ടായിട്ടില്ല. എന്തിനേറെ പറയുന്നു, അവരുടെ ഒരോ മെഡൽ നേട്ടവും ഗർവ്വോടെ സോഷ്യൽ മീഡിയകളിൽ ആഘോഷമാക്കിയ നമ്മളിൽ പലരും മനപ്പൂർവം മുഖം തിരിക്കുന്നു. നീതിക്കായി പൊരുതുന്ന ഗുസ്തി താരങ്ങൾ നടുറോട്ടിൽ പോലീസിന്റെ പ്രഹരമേൽക്കുമ്പോൾ, മാനം കെടുമ്പോൾ, ബ്രിജ് ഭൂഷൺ പുതിയ പാർലമെന്റിന്റെ ഉദ്ഘാടന വേദിയിൽ മതിമറന്ന് ആഘോഷിക്കുകയാണ്.
ലോക വേദികളിൽ നമ്മുടെ ദേശീയ ഗാനം മുഴക്കി കേൾപ്പിച്ച സാക്ഷി മാലിക്കും, വിനേഷ് ഫോഗാട്ടും, സംഗീത ഫോഗാട്ടും, ഭജ്രംഗ് പുനിയയുമെല്ലാം ഇന്ന് തേങ്ങിക്കരയുകയാണ്. മറ്റൊന്നിനുമല്ല, തങ്ങളുടെ തങ്ക നേട്ടങ്ങളിൽ തങ്ങളെ വാനോളം പുകഴ്ത്തിയ തംബ്രാക്കളടക്കമുള്ള അധികാരികളിൽ നിന്ന് തങ്ങൾക്ക് നീതി ലഭിക്കാൻ ! വലിയ ദേശീയ ബഹുമതികൾക്കോ പുരസ്കാരങ്ങൾക്കോ വേണ്ടിയല്ല, തങ്ങളെ അന്താരാഷ്ട്ര താരങ്ങളായി കാണുകയും വേണ്ട, ഇന്ത്യയിലെ ഏതൊരു പൗരനും അർഹതപ്പെട്ട നീതി ലഭിക്കാനാണ് ഭരണകൂടത്തിന് മുന്നിൽ ഭാരതത്തിന്റെ ഈ പൊന്നോമന മക്കൾ യാചിക്കുന്നത്. മലീമസപ്പെട്ട ഈ ഭരണകൂടവും, ആണധികാരത്തിന്റെ അഹന്തതയും കൂടിചേർന്നാൽ രാജ്യത്തെ പരമോന്നത ബഹുമതികൾ പലതും നേടിയ കായിക താരങ്ങളുടെ അഭിമാനം പോലും ചോദ്യം ചെയ്യാൻ കഴിയുമെങ്കിൽ, അവരെ തെരുവിലിട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ പറ്റുമെങ്കിൽ, ഈ നാട്ടിലെ ഒരു ശരാശരി പൗരന് എന്ത് ഭദ്രതയാണ് ഈ ഭരണകൂടം ഉറപ്പ് നൽകുന്നത്? എന്ത് വിശ്വാസത്തിലാണ് ഇന്ത്യ മഹാരാജ്യത്ത് നമ്മൾ തുടർന്ന് ജീവിക്കേണ്ടത്?
ഭരണകൂടത്തിന്റെ അവജ്ഞ അവരെയൊടുവിൽ കൊണ്ടെത്തിച്ചത് ഗംഗാ നദീതീരത്താണ്. അത് പക്ഷെ തങ്ങളുടെ കണ്ണുനീര് പുണ്യനദിയിൽ ഒഴുക്കി കളയാനല്ല. നാളിത്രയും ആ അതുല്യ പ്രതിഭകൾ നേടിയ സർവ്വ അംഗീകാരങ്ങളും നദിയിൽ ഒഴുക്കിക്കളയാനായിരുന്നു. ഒരായുസ്സ് മുഴുവനും വൃതം നോറ്റ്, അസാധ്യമായ ത്യാഗങ്ങളും വേദനകളും അവഗണനകളും സഹിച്ച് നേടിയെടുത്ത സ്വപ്നങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് നദിയിൽ ഒഴുക്കിക്കളയണമെങ്കിൽ ഉള്ളിലെത്രത്തോളം നോവനുഭവിക്കുന്നുണ്ടാവുമവർ. കോടിക്കണക്കിനു മനുഷ്യർ കാലങ്ങളും തലമുറകളുമായി സ്വപ്നം കാണുന്ന ഒളിമ്പിക് മെഡലുകൾ ഉൾപ്പടെയുള്ള ബഹുമതികളാണവയെന്നോർക്കണം.
ചുറ്റും കൂടി നിൽക്കുന്നവരിൽ ഭൂരിഭാഗവും കരഞ്ഞുകൊണ്ട് അരുതെന്ന് അപേക്ഷിച്ചിട്ടുണ്ടാവണം. കാരണം, ഒരു ജനതയുടെ മുഴുവൻ സ്വപ്നവും പ്രത്യാശയും അഭിമാനവുമെല്ലാമാണ് സാക്ഷി മാലിക്കും കൂട്ടരും ഹരിദ്വാറിലെ ഗംഗ ഘട്ടിലേക്ക് നടന്നു നീങ്ങവേ നെഞ്ചോടു ചേർത്തുവെച്ച പെട്ടിയിൽ ഉണ്ടായിരുന്നത്. അവിടെ അവരെ തടയാൻ എത്തിച്ചേർന്നത് നരേഷ് ടിയാക്കത്തിന്റെ നേതൃത്വത്തിലുള്ള കാർഷിക നേതാക്കളാണ്. അവർ സ്നേഹത്തോടെ കായിക താരങ്ങളെ പിന്തിരിപ്പിച്ച് മെഡലുകൾ വാങ്ങി തുണിയിൽ പൊതിഞ്ഞ് ഭദ്രമായി സൂക്ഷിച്ചു. നമ്മെ നിറഞ്ഞ മനസ്സോടെ ഊട്ടുന്ന കർഷകർക്ക് അറിയാതിരിക്കുമോ ഇവയെല്ലാം നേടിയെടുക്കാൻ അവർ സഹിച്ച ത്യാഗങ്ങളുടെ വില!
ആശിച്ചു പോവുകയാണ് ആ കർഷകർ കാണിച്ച സ്നേഹത്തിന്റെയും കരുതലിന്റെയും നൂറിലൊന്നെങ്കിലും ഈ ഭരണകൂടവും, നമ്മൾ വിരലിൽ മഷി പുരട്ടി തിരഞ്ഞെടുത്ത അധികാരികളും കാണിച്ചിരുന്നെങ്കിൽ എന്ന്. നീതിക്കായുള്ള സമരത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ തെരുവുകളിൽ ഇന്ത്യയുടെ പൊന്നോമന മക്കൾ തുടർച്ചയായി അപമാനിതരായിക്കൊണ്ടിരിക്കവേ ബ്രിജ് ഭൂഷൺ പുതിയ പാർലമെന്റിലെ "സത്യമേവ ജയതേ" എന്ന ലിഖിതത്തിന്റെ താഴെ നിന്നുകൊണ്ട് പങ്കിട്ട ചിത്രം നമുക്ക് നൽകുന്ന അപമാനം ചില്ലറയല്ല.
അഹന്തയുടെ കൊട്ടാരങ്ങൾ ഇനിയും വാനോളം ഉയരട്ടെ, പ്രജാപതി നീണാൾ വാഴട്ടെ, ധർമ്മവും നീതിയും വീണ്ടും വീണ്ടും തെരുവുകളിൽ പേപ്പട്ടികളെ പോലെ തല്ല് വാങ്ങട്ടെ.
ഭാരത് മാതാ കീ ജയ്!