ശേഷം
1
ഈ വരൾച്ചകളെ
മഴയെടുക്കുന്ന കാലം വരും.
വഴിയരികിൽ വസന്തങ്ങൾ നമ്മെ
പേരെടുത്തു വിളിക്കും
കെട്ടിപ്പിടിക്കും.
ഒരാൾ എഴുതി നിർത്തുന്നു.
ഈ വരൾച്ചകളെ
മഴയെടുക്കുന്ന കാലം വരും.
വഴിയരികിൽ വസന്തങ്ങൾ നമ്മെ
പേരെടുത്തു വിളിക്കും
കെട്ടിപ്പിടിക്കും.
ഒരാൾ എഴുതി നിർത്തുന്നു.
2
കുഞ്ഞു നോക്കുമ്പോൾ
അവർ കഥകളിൽ നിന്ന്
ഇറങ്ങിവരുന്നു
വെയിൽ നിറങ്ങൾ കുടിച്ച് കറുത്തവർ.
നിവൃത്തികെട്ടവർ നടന്നുതീർത്ത
വഴിയിലെ ചോരയാൽ
ഒരു രാഷ്ട്രം ഓട്ടയടക്കുന്നു.
ഉപ്പു പരലുകളാൽ അലങ്കരിക്കുന്നു.
തഴമ്പിച്ച കൈവെള്ളകൾ കാലി തന്നെ.
കുഞ്ഞു നോക്കുമ്പോൾ
അവർ കഥകളിൽ നിന്ന്
ഇറങ്ങിവരുന്നു
വെയിൽ നിറങ്ങൾ കുടിച്ച് കറുത്തവർ.
നിവൃത്തികെട്ടവർ നടന്നുതീർത്ത
വഴിയിലെ ചോരയാൽ
ഒരു രാഷ്ട്രം ഓട്ടയടക്കുന്നു.
ഉപ്പു പരലുകളാൽ അലങ്കരിക്കുന്നു.
തഴമ്പിച്ച കൈവെള്ളകൾ കാലി തന്നെ.
3
ശവക്കൂനകൾ മടിയില്ലാതെ
കഥകളിലേക്ക് കയറിപോകുന്നു.
അതാണ് പതിവെന്ന്
ജ്ഞാനികൾ, ചരിത്രകുതുകികൾ
നാളയിലേക്ക് 'മനുഷ്യന്റെ കൈകളെ'*
ഉറ്റുനോക്കുന്നവർ.
ശവക്കൂനകൾ മടിയില്ലാതെ
കഥകളിലേക്ക് കയറിപോകുന്നു.
അതാണ് പതിവെന്ന്
ജ്ഞാനികൾ, ചരിത്രകുതുകികൾ
നാളയിലേക്ക് 'മനുഷ്യന്റെ കൈകളെ'*
ഉറ്റുനോക്കുന്നവർ.
4
പൊരുതി നിന്നവർ
പൂക്കാലങ്ങളായി,
കനവും കാറ്റും കവിതകളുമായി.
ഒറ്റയ്ക്കാവുന്നവരെ പൊതിഞ്ഞു പിടിച്ചു.
ഇരുട്ട് കൊത്തിതിന്ന കിളികൾ
അവർക്ക് പാട്ട് പാടികൊടുത്തു.
പൊരുതി നിന്നവർ
പൂക്കാലങ്ങളായി,
കനവും കാറ്റും കവിതകളുമായി.
ഒറ്റയ്ക്കാവുന്നവരെ പൊതിഞ്ഞു പിടിച്ചു.
ഇരുട്ട് കൊത്തിതിന്ന കിളികൾ
അവർക്ക് പാട്ട് പാടികൊടുത്തു.
5
ഓർമ്മയുടെ ഞരമ്പിലിപ്പോഴും
രോഗം തുടിച്ചു നിൽക്കുന്നു.
ജീവൻ വെളിച്ചം തിരയുമ്പോൾ
ശാസ്ത്രത്തിൻറെ കനൽ ജ്വലിക്കുകയും
പങ്കുവെക്കലിൻറെ നീതി
ചുവന്ന സൂര്യനാവുകയും ചെയ്യുന്നു.
ഓർമ്മയുടെ ഞരമ്പിലിപ്പോഴും
രോഗം തുടിച്ചു നിൽക്കുന്നു.
ജീവൻ വെളിച്ചം തിരയുമ്പോൾ
ശാസ്ത്രത്തിൻറെ കനൽ ജ്വലിക്കുകയും
പങ്കുവെക്കലിൻറെ നീതി
ചുവന്ന സൂര്യനാവുകയും ചെയ്യുന്നു.
6
പുഞ്ചിരികൾ കുശലങ്ങൾ.
എന്നിട്ടും
പരിചിതത്വങ്ങൾക്കപ്പുറം
പരസ്പ്പരമൊന്ന് കാണാൻ,
തൊടാൻ, കെട്ടിപ്പിടിക്കാൻ, ഉമ്മവെക്കാൻ
നാളകൾ തിരിച്ചുവന്നതിനാൽ പിന്നെയാവട്ടെ എന്ന്
നാം...
പുഞ്ചിരികൾ കുശലങ്ങൾ.
എന്നിട്ടും
പരിചിതത്വങ്ങൾക്കപ്പുറം
പരസ്പ്പരമൊന്ന് കാണാൻ,
തൊടാൻ, കെട്ടിപ്പിടിക്കാൻ, ഉമ്മവെക്കാൻ
നാളകൾ തിരിച്ചുവന്നതിനാൽ പിന്നെയാവട്ടെ എന്ന്
നാം...
*ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ കവിത